https://img-mm.manoramaonline.com/content/dam/mm/mo/environment/wild-life/images/2019/11/29/cat-shoves-turtle-back-into-water1.jpg

വെള്ളത്തിൽ പോയി കിടക്കെടാ...; കരയിലിരുന്ന ആമയെ വെള്ളത്തിലേക്ക് തള്ളിയിട്ട പൂച്ച!

by

പൂച്ചകൾക്ക് പൊതുവേ ആകാംക്ഷ ഇത്തിരി കൂടുതലാണ്. ചലിക്കുന്ന ഏതൊരു വസ്തുവിനെ കണ്ടാലും അവ പിന്നാലെയെത്തി ഒന്നു പരിശോധിക്കും. ജീവികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പല്ലിയും പാറ്റയും എന്നുവേണ്ട ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പിന്നാലെവരെ പോകുന്ന വിരുതനന്മാരാണ് പൂച്ചകൾ. ഇങ്ങനെയൊരു പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ റഷ്യയിൽ നിന്നും പുറത്തു വരുന്നത്.

കരയിലിരുന്നു വിശ്രമിക്കുകയായിരുന്ന ആമയെ പിന്നിലൂടെയെത്തി വെള്ളത്തിലേക്ക് തള്ളിയിട്ടാണ് പൂച്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. റഷ്യയിലെ സോഷിൽ നിന്നുള്ളതാണ് മനോഹരമായ ഈ ദൃശ്യങ്ങൾ. ആന്റൺ ഫിയോക്കോവിസ്ക്കി എന്ന യുവാവാണ് വീടിനു സമീപത്തുള്ള കുളക്കരയിൽ നിന്നും മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്.

കരയിലിരുന്നു വിശ്രമിക്കുകയായിരുന്ന ആമയെ പൂച്ച യഥാർത്ഥത്തിൽ സഹായിച്ചതാണോ അതോ ഉപദ്രവിച്ചതാണോ എന്നറിയില്ല.എന്തായാലും  ആമയുടെ പിന്നിൽ തട്ടി കുളത്തിന്റെ വക്കിലെത്തിച്ച ശേഷം ഉള്ളിലേക്ക് തള്ളിയിടുകയായിരുന്നു. കൃത്രിമമായി നിർമിച്ച കുളത്തിനുള്ളിൽ വേറെയും ആമകളുണ്ടായിരുന്നു. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Cat Pushes Tortoise Into the Pond