https://janamtv.com/wp-content/uploads/2019/11/abhimanyu-mithun.jpg

ഒരോവറിൽ അഞ്ച് വിക്കറ്റ്; തകർപ്പൻ പ്രകടനവുമായി കർണാടക താരം

by

സൂറത്ത്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ തകർപ്പൻ പ്രകടനവുമായി കർണാടക താരം അഭിമന്യു മിഥുൻ. ഒരു ഓവറിൽ അഞ്ച് വിക്കറ്റ് പ്രകടനമാണ് മിഥുൻ കാഴ്ചവച്ചത്. കര്‍ണാടകവും ഹരിയാണയും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരത്തിലായിരുന്നു അഭിമന്യുവിന്റെ തകർപ്പൻ പ്രകടനം.

അവസാന ഓവര്‍ എറിയാനെത്തിയ താരം ആദ്യ നാല് പന്തിലും വിക്കറ്റെടുത്തു. അടുത്ത പന്ത്  വൈഡും ശേഷമുള്ള പന്തിൽ ഒരു റൺസും വിട്ടുകൊടുത്തു. ശേഷം അവസാന പന്തിലും വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് അഭിമന്യു അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മൂന്ന് ടൂര്‍ണമെന്റുകളിലും ഹാട്രിക് നേടുന്ന താരമായി അഭിമന്യു. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അഭിമന്യു നേരത്തെ ഹാട്രിക് നേടിയിരുന്നു.

മത്സരത്തിൽ വിക്കറ്റിന് കർണാടക ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കർണ്ണാകയ്ക്ക് വേണ്ടി മലയാളി താരം ദേവ് ദത്ത് പടിക്കലും കെഎൽ രാഹുലും അർദ്ധ സെഞ്ച്വറി നേടി ദേവ്ദത്ത് 42 പന്തിൽ 87ഉം രാഹുൽ 31 പന്തിൽ 66 റൺസുമെടുത്തു.