https://janamtv.com/wp-content/uploads/2019/09/arresst-1.jpg

ഹൈദരാബാദില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; നാല് പേര്‍ പിടിയില്‍

by

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചുട്ടെരിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മൃഗഡോക്ടറായ യുവതിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി ഹൈദരാബാദിലെ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപം വെച്ച് കാണാതാകുന്നത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ടൂള്‍ബൂത്തിന് മുപ്പത് കിലോമീറ്റര്‍ അകലെവെച്ച് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കസ്റ്റഡിയിലുള്ളവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്നാണ് വിവരം.

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നു. എന്നും അന്വേഷണം തുടരുകയാണെനന്നും പോലീസ് അറിയിച്ചു.