ബിപിസിഎല്‍ വില്‍പ്പന ഇനി ത്വരിതഗതിയില്‍; ഉപദേശകരായി ഡെലോയിറ്റ് ടൗഷെയെ നിയമിച്ചു

by
http://www.evartha.in/wp-content/uploads/2019/11/bpcl-1024x536.jpg

മുംബൈ: ബിപിസിഎല്‍ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇനി മുതല്‍ ത്വരിതഗതിയിലാകും. ഇടപാടുകള്‍ക്ക് മുന്നോടിയായി ഉപദേശകരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായി. നിക്ഷേപക പബ്ലിക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡെലോയിറ്റ് ടൗഷെയെ ഉപദേശകരായി നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ ടീമിന്റെ പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക.ഇന്ത്യ നേരിടുന്ന കടുത്ത ധനക്കമ്മിയുടെ പശ്ചാത്തലത്തിലാണ് ബിപിസിഎല്‍ അടക്കമുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന കേന്ദ്രം തീരുമാനിച്ചത്. 2020 മാര്‍ച്ചിനകം സര്‍ക്കാര്‍ ഓഹരി വില്‍പ്പന ആരംഭിക്കും. 53.29ശതമാനം ഓഹരികളും നിലവില്‍ സര്‍ക്കാരിന്റേതാണ്. അതേസമയം ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മഹാരത്‌ന കമ്പനികളിലൊന്നായ ബിപിസിഎലിന്റെ വില്‍പ്പന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയെയും ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.