അതിസമ്പന്നരുടെ പട്ടികയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി മുകേഷ് അംബാനി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354500/reliance.jpg

മുംബൈ : റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് ലോകത്തെ അതിസമ്പന്നരുടെ കുതിച്ചു ചാട്ടം. പട്ടികയില്‍ 13 മത് സ്ഥാനത്തായിരുന്ന അംബാനി ഒന്‍പതാം സ്ഥാനത്തേയ്ക്കാണ് ഉയര്‍ന്നിരിക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു ഈ കുതിച്ചുചാട്ടം. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേര്‍സ് പട്ടിക പ്രകാരം മുകേഷ് ംബാനിയ്ക്ക് 60.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബിസോസാണ് പട്ടികയില്‍ ഒന്നാമത്. ഇദ്ദേഹത്തിന്റെ ആസ്തി 113 ഡോളറാണ്.

റിലയന്‍സ് കഴിഞ്ഞാല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഓഹരികള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികളാണ് തൊട്ടുതാഴെയുള്ളത്.