https://images.assettype.com/mediaone%2F2019-11%2F855442d9-b135-4a46-934a-cc3556496760%2FAMMA_MEETING_JANA.jpg?w=640&auto=format%2Ccompress&fit=max

ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താരസംഘടന

ലൊക്കേഷനിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ സംഘടനയും അനുകൂല നിലപാട് ആണ് എടുക്കുന്നത്

by

സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താരസംഘടന. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥതരാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും മീഡിയവണിനോട് പറഞ്ഞു.

ലൊക്കേഷനിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ സംഘടനയും അനുകൂല നിലപാട് ആണ് എടുക്കുന്നത്. ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞു.

സിനിമയിലെ യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ബാബുരാജ് മീഡിയവണിനോട് പറഞ്ഞു.

സിനിമയിലെ മയക്കുമരുന്ന് ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ . പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.