https://janamtv.com/wp-content/uploads/2019/11/clove.jpg

അറിയാം ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങള്‍

by

കറികള്‍ക്ക് സ്വാദും മണവും വര്‍ധിപ്പിക്കുക എന്നതിലുപരി ഏറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെയുള്ള പോഷക ഘടകങ്ങളുടെ കലവറയാണ് ഗ്രാമ്പു. യുവത്വം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനുമെല്ലാം ഗ്രാമ്പു മികച്ചതാണ്. ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും പാടുകളും അകറ്റി മുഖസൗന്ദര്യം വര്‍ധിപ്പിക്കും.

ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും ഞരമ്പുകളെ ശാന്തമാക്കാനും ഗ്രാമ്പു സഹായിക്കും. പാര്‍ശ്വ ഫലങ്ങളില്ലാത്ത വേദന സംഹാരിയാണ് ഗ്രാമ്പു. പല്ലു വേദന അകറ്റാനും മോണരോഗങ്ങള്‍ തടയാനും ഗ്രാമ്പു നല്ലതാണ്. തലവേദന, പനി, ജലദോഷം, ചുമ എന്നീ രോഗങ്ങള്‍ക്കും മികച്ച പരിഹാരമാണ് ഗ്രാമ്പു.

ഭക്ഷണ ശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്. സന്ധിവേദനയ്ക്കുള്ള പരിഹാര മാര്‍ഗം കൂടിയാണ് ഗ്രാമ്പു. നാരുകള്‍ അടങ്ങിരിക്കുന്ന ഗ്രാമ്പു വിശപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.