https://img.manoramanews.com/content/dam/mm/mnews/news/world/images/2019/11/29/bear-viral-video.jpg

സഞ്ചാരിയായ സ്ത്രീയുടെ പിന്നിൽ കരടി; അനങ്ങാതെ നിന്നു; പിന്നീട്; വിഡിയോ

by

വിനോദസഞ്ചാരികളെ മുൾമുനയിൽ നിർത്തിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സഞ്ചാരിയുടെ തൊട്ടുപിന്നിൽ കരടി എത്തി തലയിൽ തലോടുകയാണ്. മെക്സിക്കോയിലെ മൊണ്ടേറയിലുള്ള എക്കോളജിക്കൻ പാർക്കിലാണ് സംഭവം. വിനോദസഞ്ചാരികൾ പാർക്കിലെത്തിയപ്പോൾ വലിയ ചവറ്റുകുട്ടയിലെ മാലിന്യകൂമ്പാരത്തിനു നടുവിൽ ഭക്ഷണം തേടുകയായിരുന്നു കരടി. ഇതു കണ്ടുനിന്ന സ്ത്രീയുടെ സമീപത്തേക്ക് ഒരു കരടി എത്തുകയായിരുന്നു.

സ്ത്രീയുടെ പിന്നിലെത്തി പിൻകാലുകളിൽ ഉയർന്നു നിന്ന് അവരുടെ മുടിയിൽ തലോടി കരടി പിൻമാറി. കരടി സമീപത്തെത്തിയപ്പോൾ പരിഭ്രാന്തരാകാതെ അവിടെത്തന്നെ സ്ത്രീകൾ നിന്നു. കരടി പോയ ശേഷം മാത്രമാണ് അവർ അവിടെ നിന്നു മാറിയത്. ഉപദ്രവിക്കാതെ കരടി മടങ്ങിയതോടെ സഞ്ചാരികൾ പതിയെ സ്ഥലം കാലിയാക്കി. മൃഗങ്ങളെ കാണാനും  ഫൊട്ടോയെടുക്കാനുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതന്നാണ് നിയമം. എന്നാൽ ഇവിടെയെത്തുവരെല്ലാം ഈ നിയമങ്ങൾ പാലിക്കാറില്ല എന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. വിഡിയോ കാണാം.