സെക്യുലറിസം എന്താണെന്ന് അറിയാമോ? ശിവസേനയുടെ മതേതരത്വം ഉദ്ധവ് ഠാക്കറെ പറയുന്നു
by Evartha Desk
മുംബൈ: മതേരത്വമെന്നാല്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളായും മുസ്ലിങ്ങള്‍ മുസ്ലിങ്ങളായും ഇരിക്കുന്നതിനെയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെ. ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശിവസേന മുഖ്യമന്ത്രിയുടെ മറുപടി. അത് മനസിലാകാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. മതേതരത്വം എന്നാല്‍ എന്താണ്? അത് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനിടെ അത് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ലേ എന്ന് ശിവസേനയുടെ മറ്റൊരു നേതാവായ സജ്ഞയ് റാവത്ത് മറുചോദ്യം ചോദിക്കുകയും ചെയ്തു.ഭരണഘടനയുടെ ആമുഖത്തില്‍ സെക്യുലര്‍ എന്ന വാക്കുണ്ട്. ഇത് ശിവസേന പിന്തുടരുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. നേരത്തെ മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാരിന് ശിവസേന നിര്‍ദേശിച്ച മഹാശിവ് അഘാഡി എന്ന പേര് കോണ്‍ഗ്രസ് നിരസിച്ചിരുന്നു. മതേതരമായ പേര് മതിയെന്ന് കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു ശിവസേന.