ബാല ഭാസ്‌കറിന്റെ മരണം; അപകടസ്ഥലത്ത് സ്വര്‍ണകടത്തുകാരെന്ന് സൂചന
by Evartha Desk
തിരുവനന്തപുരം: വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണംസംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. അപകടസ്ഥലത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുകാരാണെന്ന് ഡിആര്‍ഐ വെളിപ്പെടുത്തി. ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്ന കലാഭവന്‍ സോബിയെ വിളിച്ചുവരുത്തിയ ഡിആര്‍ഐ സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള 32 പേരുടെ ചിത്രങ്ങള്‍ തിരിച്ചറിയലിനായി നല്‍കി.
വിവിധ വിമാനത്താവളങ്ങളില്‍ സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവിലുള്ള പ്രതികളുടെയും കാരിയര്‍മാരുടെയും ചിത്രങ്ങളാണിതെന്ന് കരുതുന്നു. അപകടസ്ഥലത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നോ ന്നാണ് കലാഭവന്‍ സോബിയോട് അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തിലൂടെ പോകുകയായിരുന്ന കലാഭവന്‍ സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.