കേരളത്തിലെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് സർക്കാർ നൽകിയത് മികച്ച പിന്തുണ ‐ നിസ്സാൻ മോട്ടോർ വൈസ് പ്രസിഡന്റ്
by വെബ് ഡെസ്ക്ടോക്കിയോ> കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് മിനോരു നൌര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.
കേരളത്തിലെ റോഡ്- ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ജനങ്ങളുടെ സഹകരണവും മികച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 600ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു.
തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടികമ്പനികളിലെ 400-ഓളം പേരുടെ സേവനവും ഉപയോഗിക്കുന്നു. 1000-ത്തോളം കൊണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ നല്‍കുന്നു.161രാജ്യങ്ങിളിലെ നിസാന്റെ എല്ലാ ബ്രാന്‍ഡ് ഉല്‍പ്പനങ്ങള്‍ക്കും നല്‍കുന്ന പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിച്ചത്.