https://images.assettype.com/mediaone%2F2019-11%2Fbcc11d70-60b4-4bb0-8ca9-f03fdc85a423%2Fmessi.jpg?w=640&auto=format%2Ccompress&fit=max

മെസി മാജിക് തിരശീലയിലേക്കും; ആവേശത്തോടെ ഫുട്‌ബോള്‍ പ്രേമികള്‍

കറ്റാലിയന്മാരുടെ ലാലീഗ കിരീടത്തിലേക്കുള്ള യാത്രയും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ വരെയുള്ള മുന്നേറ്റവും ചിത്രീകരിക്കുന്നു..

by

ബാഴ്‌സലോണയുടെ തിരഞ്ഞെടുത്ത മത്സരങ്ങളുള്‍പ്പെടുത്തി ഡോക്യുമെന്‍ററി ഇറങ്ങുന്നു. കഴിഞ്ഞ സീസണിലെ ബാഴ്‌സയുടെ എട്ട് മത്സരങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കഴിഞ്ഞ സീസണിലെ കറ്റാലിയന്മാരുടെ ലാലീഗ കിരീടത്തിലേക്കുള്ള യാത്രയും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ വരെയുള്ള മുന്നേറ്റവുമെല്ലാം ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പേര് ‘മാച്ച് ഡേ’ എന്നാണ്. എല്‍ ക്ലാസിക്കോയില്‍ റയലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തെറിഞ്ഞ മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോടേറ്റ നാല് ഗോളിന്റെ ദയനീയ പരാജയവുമെല്ലാം ‘മാച്ച് ഡേ’യില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോക്യുമെന്ററിയുടെ ആഖ്യാതാവ് പ്രസിദ്ധ ഹോളിവുഡ് നടന്‍ ജോണ്‍ മാല്‍ക്കോവിച്ചാണ്.

https://images.assettype.com/mediaone%2F2019-11%2F5614a8f7-297b-4692-802a-242dbc5e2018%2Fmatch_day.jpg?w=1200&auto=format%2Ccompress

തെരെഞ്ഞെടുത്ത കളികള്‍ക്ക് പുറമെ ലോക്കര്‍ റൂമിലെ രംഗങ്ങളും മെസി, സുവാറസ്, ജോഡി ആല്‍ബ, പിക്വ, റാക്കിറ്റിച്ച്, ടെര്‍ സ്റ്റീഗന്‍ തുടങ്ങിയ താരങ്ങളുടെ സ്വകാര്യ, കുടുംബ നിമിഷങ്ങളും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പട്ടിട്ടുണ്ട്. ക്ലബില്‍ ക്യാമറ അനുവദിക്കുന്ന അവസാനത്തെ പ്രമുഖ ടീമാണ് ബാഴ്സലോണ.

മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ഇതിനകം ക്ലബിലേക്ക് കാമറ അനുവദിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീട യാത്ര ചിത്രീകരിച്ചിരുന്നു. ആമസോണിന്റെ കിഴില്‍ ടോട്ടനത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്.