https://janamtv.com/wp-content/uploads/2019/10/arrest.jpg

നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പത്ത് പേര്‍ അറസ്റ്റില്‍

by

റാഞ്ചി: നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് വ്യാക്തമാക്കി.

നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം റോഡ് സൈഡില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് പേര്‍ ഒരുമിച്ചിരിക്കുന്നത് കണ്ട ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയും അവളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.