https://janamtv.com/wp-content/uploads/2019/11/akkitham.jpg

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

by

കലാ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം നൽകി ആദരിക്കുന്നത്. ഒഎൻവി കുറുപ്പിന് ശേഷം ജ്ഞാനപീഠം ലഭിക്കുന്ന മലയാളിയാണ് അക്കിത്തം. 2017ൽ പത്മശ്രീ നേടിയ അക്കിത്തം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും അറിവ് നേടിയ അക്കിത്തം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട കവിയായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, തുടങ്ങി കവിതകളും നാടകവും ചെറുകഥകളുമായി 46 ഓളം കൃതികള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ദീർഘകാലം തപസ്യ കലാസാഹിത്യവേദിയുടെ അദ്ധ്യക്ഷനായിരുന്ന അക്കിത്തം ഇപ്പോൾ തപസ്യയുടെ മുഖ്യരക്ഷാധികാരിയാണ്