https://janamtv.com/wp-content/uploads/2019/11/police-3.jpg

കൊല്ലം റൂറല്‍ എസ് പിക്കെതിരെ പരാതിയുമായി പൊലീസ് ഓഫീസ് അസോസിയേഷന്‍

by

തിരുവനന്തപുരം: കൊല്ലം റൂറല്‍ എസ് പിക്കെതിരെ പരാതിയുമായി പൊലീസ് ഓഫീസ് അസോസിയേഷന്‍. വാഹന പെറ്റി പിരിവിന് എസ് പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോയിയേഷന്റെ ആരോപണം. എസ് പിയുടെ നടപടി ഡിജിപിയുടെ സര്‍ക്കുലറിന് വിരുദ്ധമാണെന്നാണ് സംഘടന ആരോപിക്കുന്നത്. ക്വാട്ട നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ് പിക്ക് അസോസിയേഷന്‍ കത്ത് നല്‍കി.