http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/images_%2810%29_4.jpg

ഷെഹ്ല  ഷിറിന്‍ മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

by

 വയനാട് : ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി ഷെഹ്ല  ഷിറിന്‍ മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. കുട്ടിയെ രക്ഷിക്കാന്‍ ഫലപ്രദമായൊന്നും ചെയ്യാതെ അരമണിക്കൂറെങ്കിലും സ്കൂളില്‍ പാഴാക്കി. കൂടെയാരുമില്ലാതെ പിതാവ് തനിച്ച് കുട്ടിയെ തോളിലേറ്റി ഒാട്ടോയില്‍ ആശുപത്രിയിലേക്ക് പോയ കാഴ്ച ദുഃഖകരമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

 സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ  വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും എന്‍. ഹാരിസിന്‍റെ  റിപ്പോര്‍ട്ടിലുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജുഡീഷ്യല്‍ സമിതികള്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹിമിന് കൈമാറി.