http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/images_%289%29_5.jpg

കുപ്പിവെള്ള മാഫിയയെ സഹായിക്കാൻ  ഐ.എ.എസ് ലോബി ശ്രമിക്കുന്നതായി ആരോപണം

by

 തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ ജല അതോറിറ്റി തയ്യാറാക്കിയ പദ്ധതി അട്ടിമറിക്കാന്‍ ഐ.എ.എസ് ലോബി ശ്രമിക്കുന്നതായി ആരോപണം. അരുവിക്കരയില്‍ തയ്യാറാക്കിയ പദ്ധതിയില്‍ നിന്ന് ജല അതോറിറ്റിയെ മാറ്റി മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിക്കാനാണ് നീക്കം.കേരളത്തിലെ കുപ്പിവെള്ള മാഫിയയെ സഹായിക്കാനാണ് ഇത്തരത്തിലുള്ള തീരുമാനമെന്ന് ഭരണപക്ഷതൊഴിലാളി സംഘടനയായ എ.ഐ.ടി.യുസി ആരോപിച്ചു.

16 കോടി രൂപ ചെലവിലാണ് തിരുവനന്തപുരത്തെ അരുവിക്കരയില്‍ കുപ്പിവെള്ള നിര്‍മ്മാണ് പ്ലാന്റ് ജല അതോറിറ്റി സ്ഥാപിച്ചത്. ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതിയിയിരിന്നു ഇത്.പണി പൂര്‍ത്തിയാക്കി പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഫാക്ടറി നടത്തിപ്പും വിപണനും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കിഡ്കിനെ ഏല്‍പ്പിക്കാന്‍ ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. കുപ്പിവെള്ളത്തിന്റെ വിതരണ വിപണന സൌകര്യങ്ങള്‍ ഉണ്ടാക്കുക പ്രാവര്‍ത്തികമ‍ല്ലെന്ന് വിലയിരുത്തിയാണ് പദ്ധതിയില്‍ നിന്ന് ജല അതോറിറ്റി പിന്‍വലിയുന്നത്.എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ഐ.എ.എസ് ലോബിയാണെന്നാണ് ഭരണപക്ഷതൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ആരോപിക്കുന്നത്.

ജലസേചന വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കിഡ്കിന് ആവശ്യമായ അടിസ്ഥാന സൌകര്യമില്ലെന്ന പരാതിയുമുണ്ട്. വലിയ വരുമാനം ലഭിക്കുന്ന പദ്ധതി വ്യക്തമായ കാരണങ്ങള്‍ നിരത്താതെയാണ് ജലഅതോറിറ്റി കയ്യൊഴിയുന്നത് .പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിച്ചിട്ടും ലാഭത്തിന്റെ ഒരു വിഹിതം മാത്രം ലഭിക്കുന്ന കിട്ടുന്ന രീതിയില്‍ പദ്ധതി കൈമാറുന്നതില്‍ ജീവനക്കാര്‍ക്കിടയിലും കടുത്ത അമര്‍ഷമാണുള്ളത്.