ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനിയ്ക്ക് ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചു ചാട്ടം
by kvartha preമുംബൈ : (www.kvartha.com 29.11.2019) ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് ഒന്‍പതാം സ്ഥാനത്തേയ്ക്ക് കുതിച്ചുചാട്ടം. വ്യാഴാഴ്ചയായിരുന്നു ഈ നേട്ടം മുകേഷ് അംബാനിയെ തേടിയെത്തിയത്.
ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണേര്‍സ് പട്ടിക പ്രകാരം മുകേഷ് അംബാനിയ്ക്ക് 60.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബിസോസാണ് പട്ടികയില്‍ ഒന്നാമത്. ഇദ്ദേഹത്തിന്റെ ആസ്തി 113 ബില്യണ്‍ ഡോളറാണ്.
റിലയന്‍സ് കഴിഞ്ഞാല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഓഹരികള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികളാണ് തൊട്ടുതാഴെയുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mukesh Ambani becomes 9th richest in world with net worth of $60.6 bn after RIL's m-cap crosses Rs 10 lakh cr,Business Man, Reliance, Mukesh Ambani, Business, National.