VIDEO | കെഎസ്‌യു വനിതാ പ്രവർത്തകർക്ക് നേരെയും അസഭ്യവർഷത്തോടെ ആക്രമണം
by Jaihind News Bureau
യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെ നടന്ന എസ്എഫ്ഐ – കെഎസ്‌യു സംഘര്‍ഷത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കെഎസ്‌യു വനിതാ നേതാവ് ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രി യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് കെ.എസ്.യു യൂണിറ്റ് ഭാരവാഹിയും, ജോയിന്‍റ് സെക്രട്ടറിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചിരുന്നു. കെഎസ്‌യു കൊടി ഉയർത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ് ഏട്ടപ്പൻ മഹേഷിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം.
ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ആര്യ എസ് നായർ, ഐശ്വര്യ ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. എന്നാല്‍, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ കെഎസ്‌യു പ്രവർത്തകരെ സസ്പെൻഡ് ചെയ്ത് പ്രതികാര നടപടി സ്വീകരിച്ചതും വിവാദമാകുകയാണ്.