നാളെ മുതല്‍ തുലാവര്‍ഷം വീണ്ടും സജീവമാകും; ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം,ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും യെല്ലോ അലേര്‍ട്ടുണ്ട്.
സംസ്ഥാനത്ത് തുലാമഴയില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒക്‌ടോബര്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്.
അറബിക്കടലില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയത്ത് രൂപപ്പെട്ടതും അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമായി. ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ ഇത് വലുതായി ബാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.