വെയിലും കുര്‍ബാനിയും പൂര്‍ത്തിയാക്കാം, ഒത്തുതീര്‍പ്പിന് തയാറായി ഷെയ്ന്‍: അപേക്ഷയുമായി സംവിധായകന്‍ ശരത്തും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354458/shane.jpg

കൊച്ചി: മലയാള സിനിമയില്‍ നിന്ന് വിലക്കിയ നടപടിയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിന് തയാറായി നടന്‍ ഷെയ്ന്‍ നിഗം. ഷെയ്‌നുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഷൂട്ടി പാതിവഴിയില്‍ മുടങ്ങിയതിനു പിന്നാലെയാണ് രണ്ടു സിനിമകള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്. ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ഒരു സിനിമയുമായും സഹകരിക്കില്ലെന്നും നിര്‍മ്മതാക്കാള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഒത്തുതീര്‍പ്പിന് താരം തയാറാണെന്ന് സൂചനകള്‍ പുറത്തേക്ക് വരുന്നത്.

ഉപേക്ഷിച്ച വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് കാട്ടി ഷെയ്‌നിന്റെ സുഹൃത്തുക്കള്‍ ഡയറക്‌ടേഴ്‌സ് അസോസി്യേഷന്‍ പ്രതിനിധികളുമായി അനൗപചാരിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നടന്മാരുമായും മാധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളു എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയില്‍ എന്ന ചി;്രത്തിന്റെ സഗവിധായകന്‍ ശരത് ഡയറക്‌ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റില്‍ നിന്നുണ്ടായതെന്നും, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷെയ്ന്‍ നിഗം വിലക്കിനു പിന്നാലെ പ്രതികരിച്ചിരുന്നു. നിരവധി സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തന്നെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയ്‌നിന്റെ ആരോപണം.