സിനിമയിലെ മയക്കുമരുന്ന് ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ച്ചയെന്ന് എ.കെ ബാലന്‍
by Web Deskസിനിമയിലെ മയക്കുമരുന്ന് ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ച്ചയെന്ന് എ.കെ ബാലന്‍. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും.
‘കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമയെന്ന് ബോധ്യമുള്ളവര്‍ എന്ത് കൊണ്ട് മുന്‍പ് തന്നെ പരാമര്‍ശം നടത്തിയില്ല, ഇടപ്പെട്ടില്ല, ഗവണ്‍മെന്റിനെ ധരിപ്പിച്ചില്ല. ഇത് അതീവ ഗൌരവകരമായി പരിശോധിക്കേണ്ട വിഷയമാണ്’; മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാര്‍ തീയറ്ററുകള്‍ക്ക് സിനിമ തരാതെ നിര്‍മാതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
‘സിനിമാ നിര്‍മാതാക്കളും അത് പോലെ തന്നെ വിതരണക്കാരും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ പതിനേഴ് തീയറ്ററുകളില്‍ ഇപ്പോള്‍ പടം തരുന്നില്ല. അതേ സമയത്ത് സ്വകാര്യ തീയറ്റുകള്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ടുള്ള വിനോദ നികുതി ബഡ്ജറ്റിന്റെ ഭാഗമായി ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു എന്നതാണ് കാരണം’; മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.