ഇനി മുതല്‍ ശ്രീചിത്ര ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിക്കാന്‍ കര്‍ശന ഉപാധികള്‍
ഹൃദയം, മസ്തിഷ്കം, നാഢീ രോഗങ്ങള്‍ക്ക് മികച്ച ലഭിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ ഒന്നായ ശ്രീചിത്രയിലാണ് രോഗികളെ ദുരിതത്തിലാക്കുന്ന ചികിത്സ മാനദണ്ഡങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്
by Web Deskശ്രീചിത്ര ആശുപത്രിയില്‍ സൌജന്യ ചികിത്സ ലഭിക്കാന്‍ കര്‍ശന ഉപാധികള്‍ കൊണ്ട് വന്നു. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ചികിത്സ ചിലവ് ലഭിക്കാത്ത തരത്തിലുള്ള നിബന്ധനങ്ങള്‍ കൊണ്ട് വരാനാണ് ശ്രീചിത്രയുടെ ഗവേണിംങ് ബോഡി തീരുമാനം.ഗവേണിംങ് ബോഡി പാസ്സാക്കിയ ഒന്പത് മാനദണ്ഡങ്ങളില്‍ ഏഴെണ്ണമെങ്കിലും പാലിച്ചാലേ ഡിസംബര്‍ ഒന്ന് മുതല്‍ സൌജന്യനിരക്കില്‍ ശ്രീചിത്രയില്‍ നിന്ന് ചികിത്സ ലഭിക്കുകയുള്ളു.
ഹൃദയം, മസ്തിഷ്കം, നാഢീ രോഗങ്ങള്‍ക്ക് മികച്ച ലഭിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ ഒന്നായ ശ്രീചിത്ര മെഡിക്കല്‍ സയന്‍സിലാണ് രോഗികളെ ദുരിതത്തിലാക്കുന്ന ചികിത്സ മാനദണ്ഡങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ചികിത്സ ഇളവ് ലഭിക്കാന്‍ ഒന്‍പത് മാനദണ്ഡങ്ങള്‍ കൊണ്ട് വന്ന് ഈ മാസം 21 ന് ഉത്തരവിറക്കി. ഇതില്‍ ഏഴ് മാനദണ്ഡലങ്ങള്‍ പാലിച്ചാലേ ചികിത്സ ഇളവ് ലഭിക്കുകയുള്ളു. ഒമ്പതെണ്ണത്തില്‍ അഞ്ച് മാനദണ്ഡങ്ങള്‍ മാത്രമേ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുമുള്ളു. അവ ഇപ്രകാരം.
1. രോഗിക്ക് സ്വന്തമായി കിടപ്പാടം പാടില്ല
2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഭൂവിസ്തൃത വ്യക്തമാക്കുന്ന തദ്ദേശ സ്ഥാപനത്തിന്‍റെ സാക്ഷ്യപത്രം,
3. വിധവകള്‍ ഉണ്ടെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റ്
4. മാറാരോഗിയുടെ ചികിത്സരേഖകള്‍
5.കുടംബത്തില്‍ സ്ഥിരവരുമാനക്കാന്‍ ഇല്ലെന്ന് തെളിയിക്കുന്ന രേഖ.
ഇവക്ക് പുറമെയുള്ള നാല് നിബന്ധനങ്ങള്‍ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല ഈ മാനദണ്ഡങ്ങള്‍ പാലിച്ചാലും അധികൃതര്‍ നിയോഗിക്കുന്ന വിജിലന്‍സ് സെല്‍ നടത്തുന്ന അന്വേഷണത്തില്‍ ഇവര്‍ പരമദരിദ്രര്‍മാരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായം ലഭിക്കുകയുള്ളു. ദരിദ്രരായ രോഗികളെ തന്നെ എ, ബി എന്നീ കാറ്റഗറികളായി തിരിക്കമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ ചികിത്സ ചിലവുകള്‍ വരുമാനത്തിന്‍റെ കാര്യം പറഞ്ഞ് നാല് മടങ്ങ് വരെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ ലഭിക്കാത്ത തരത്തിലാണ് ശ്രീചിത്ര അധികൃതര്‍ തീരുമാനങ്ങളെടുത്തിരിക്കുന്നത്.