ഉനെയ് എമറിയെ മാനേജര്‍ സ്ഥാനത്ത് നിന്നും ആഴ്‌സണല്‍ പുറത്താക്കി
ഫ്രാങ്ക്ഫര്‍ട്ടിനെതിരെ 2-1ന് അഴ്സണല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് എമരിയെ പുറത്താക്കുന്നത്.
by Web Deskതുടരെയുള്ള പരാജയങ്ങള്‍ക്കൊടുവില്‍ ആഴ്സണല്‍ മാനേജര്‍ എമറിയെ പുറത്താക്കി. കഴിഞ്ഞ ദിവസം അഴ്സണലിന്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെതിരെ 2-1ന് അഴ്സണല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒന്ന് പോലും ഗണ്ണേഴ്സിന് ജയിക്കാന്‍ സാധിക്കാതിരുന്നതോടെ ആരാധകരുടെ രോക്ഷം ഉയര്‍ന്നിരുന്നു. മുന്‍താരം ഫ്രെഡ്ഡി ലുങ്ബര്‍ഗിന് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയിട്ടുണ്ട്.
2018-ലാണ് എമറി പി.എസ്.ജി.യില്‍നിന്ന് ആഴ്സനലിലെത്തിയത്. എന്നാല്‍, ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാന്‍ 48-കാരനായില്ല. കഴിഞ്ഞവര്‍ഷത്തെ യൂറോപ്പ ലീഗില്‍ ആഴ്സനലിനെ റണ്ണേഴ്സപ്പാക്കിയതാണ് മികച്ച നേട്ടം. സ്പാനിഷുകാരനായ എമറി സെവിയ, പി.എസ്.ജി., വലന്‍സിയ, സ്പാര്‍ട്ടാക് മോസ്‌കോ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. വോള്‍വ്സിന്റെ പരിശീലകന്‍ നുനോ എസ്പിരിറ്റോ സാന്റോ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകന്‍ മൈക്കല്‍ അര്‍ട്ടേട്ട, ടോട്ടനത്തിന്റെ മുന്‍പരിശീലകന്‍ മൗറീസിയോ പൊച്ചേറ്റിനോ എന്നിവരാണ് പകരക്കാരുടെ പട്ടികയില്‍.