നടി ഭാമ വിവാഹിതയാകുന്നു; വരൻ അരുൺ
by വിജീഷ് ഗോപിനാഥ്നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരൻ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.
പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. ൈസക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി തിളങ്ങി. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.