https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2019/4/18/Plastic-Waste.jpg
പ്രതീകാത്മക ചിത്രം

15,700 രൂപ ശമ്പളം; ശുചീകരണ തൊഴിലിലേക്ക് അപേക്ഷകരിലേറെയും എന്‍ജിനീയര്‍മാര്‍

by

ചെന്നൈ∙ കോയമ്പത്തൂര്‍ കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികളുടെ തസ്തികയിലേക്കുള്ള അപേക്ഷകരിലേറെയും എന്‍ജിനീയര്‍മാര്‍. 549 ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. എന്‍ജിനീയര്‍മാരും ബിരുദധാരികളും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമായി 7000 ത്തോളം പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിനെത്തിയ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്എസ്എല്‍സി കഴിഞ്ഞവരാണെന്നു അധികൃതർ വ്യക്തമാക്കുന്നു. 

15,700 രൂപയാണ് ശുചീകരണ തൊഴിലാളികളുടെ മാസ ശമ്പളം. വൈകാതെ 20000 രൂപയായി ഉയർത്തും. രാവിലെ മൂന്നു മണിക്കൂറും വൈകുന്നേരങ്ങളിൽ മൂന്ന് മണിക്കൂറുമാണ് ജോലി. ബിരുദധാരികളിൽ പലരും 6000–7000 മാസ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ്.

12 മണിക്കൂറുകളിൽ ഏറെ ജോലി ചെയ്തിട്ടും മെച്ചമായ വേതനമോ ജോലി സുരക്ഷയോ ഇല്ലാത്തതാണ്  ശുചീകരണ തൊഴിലിലേക്കു കൂട്ടത്തോടെ തിരിയാൻ കാരണം. സ്ഥിര വരുമാനമുള്ള സർക്കാർ ജോലിയെന്ന ആകർഷണവുമുണ്ട്. ദിവസത്തിൽ ആറുമണിക്കൂർ ജോലിക്കു ശേഷം മറ്റു ജോലികളിൽ ഏർപ്പെടാമെന്നതും ഉദ്യോഗാര്‍ഥികളെ ഈ തസ്തികയിലേക്ക് ആകർഷിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

English Summary: 7,000 engineers, graduates apply for 549 sanitary worker posts