എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദം; വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ഗവര്‍ണര്‍
by Janam TV Web Deskതിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷകളുടെ വിശ്യാസീയത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചുവെന്ന് മനസിലാക്കി സ്വയം തിരുത്തിയെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് ബിടെക് കോഴ്‌സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ മാര്‍ക്ക് ദാനം വിവദമായതോടെ സിന്‍ഡിക്കേറ്റ് കൂടി മാര്‍ക്ക് ദാനം പിന്‍വലിക്കുകയായിരുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയിട്ടും സര്‍വ്വകലാശാല തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും സര്‍വ്വകലാശാല തിരികെ വാങ്ങിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.