http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/images_%288%29_6.jpg

സംസ്ഥാന സ്കൂൾ കലോത്സവം;  കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു

by

കാസ‌‌ർകോട്:  സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ  കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്. മത്സരങ്ങൾ അൽപസമയത്തിനകം തുടങ്ങും. ജനപ്രിയ ഇനങ്ങളായ ഒപ്പന, തിരുവാതിര എന്നിവയ്ക്ക് പുറമേ കാസർകോടിന്‍റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് അരങ്ങിലെത്തും. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്. 

 ആദ്യം ദിനം മത്സരിക്കാനെത്തിയ കുട്ടികളെ വലച്ചത് സ്ഥലത്തെ ഗതാഗതക്കുരുക്കാണ്. മത്സരത്തിനായി ഒരോ വേദിയിലേക്ക് പോകുവാൻ മണിക്കൂറുകൾ ബ്ലോക്കിൽപെടുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷം വേണം അതാത് വേദികളിൽ ചെന്ന് റിപ്പോർട്ട് ചെയ്യുവാൻ, ദുർഗയിൽ നിന്ന് എറ്റവും അടുത്ത വേദിയിലേക്ക് പോലും ഗതാഗതകുരുക്ക് മൂലം പെട്ടന്ന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.